യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു സംഭവം.കേരളത്തില് നിന്ന് മധ്യപ്രദേശിലേക്ക് ആപ്പിളുമായി പോവുകയായിരുന്നു കർണാടക രജിസ്ട്രേഷനിലുള്ള ലോറിക്ക് നേരെയാണ് ആക്രമണം നടന്നത്. ......
‘എക്സ് മുസ്ലിം’ യൂട്യൂബർ സലീം വാസ്തി കൊലക്കേസിൽ അറസ്റ്റിൽ. 31 വർഷം മുമ്പ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ സലിം ഖാൻ എന്ന വ്യക്തിയാണ് സലീം വാസ്തി എന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ......
ന്യൂഡൽഹി: ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് അമിതമായി ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിച്ചിരുന്നെന്ന് പൊലീസ്. ഗുരുഗ്രാം സെക്ടർ 53-ലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ(29) മരിച്ച സംഭവത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
വ്യത്യസ്തവും ന്യായയുക്തവുമായ വിധികളിലൂടെ ശ്രദ്ധേയനായ ന്യായാധിപനാണ് കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം നാഗപ്രസന്ന. അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ ഒരു വിധിപ്രസ്താവം നിയമ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ......
ബെംഗളൂരു: മകനെയും കുടുംബത്തെയും ഉപേക്ഷിച്ച് മുപ്പത്തേഴുകാരി ഇരുപത്തിരണ്ടുകാരനൊപ്പം ഒളിച്ചോടി. ബെംഗളുരു സ്വദേശിനിയായ കവിതയാണ് മൈസുരു സ്വദേശിയായ ഭാസ്കർ എന്നയാൾക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചത്. ......
ന്യൂഡൽഹി: ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്ന വിവരം അറിയാമായിരുന്നു എന്നതുകൊണ്ട് മാത്രം ബന്ധുക്കൾക്കെതിരെ ബിഗാമി (രണ്ടാം വിവാഹം) കുറ്റം ചുമത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
രണ്ടാം വിവാഹം നടത്തുന്നതിൽ സജീവമായി സഹായിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, പങ്കുചേരുകയോ ചെയ്തതായി വ്യക്തമായ തെളിവുകളില്ലെങ്കിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതി നിരീക്ഷണത്തിലെ പ്രധാന പോയിന്റുകൾ:
അറിവ് മാത്രം പോരാ: വിവാഹത്തെക്കുറിച്ച് അറിവുണ്ടായതുകൊണ്ടോ വിവാഹ സമയത്ത് സാന്നിധ്യമുണ്ടായതുകൊണ്ടോ മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല.
വ്യക്തമായ ആരോപണം വേണം: വെറും പൊതുവായ ആരോപണങ്ങൾ ഉന്നയിച്ച് ബന്ധുക്കളെ കേസിൽ കുടുക്കരുത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിന് വീണ്ടും നോട്ടിസ് നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ......
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ ഞെട്ടിച്ച് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളുമായി ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദ പ്രഖ്യാപിച്ചു. ......
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് യാതൊരുവിധ വിലക്കുകളുമില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം, വിവിധ മതവിഭാഗങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ഒൻപതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ ബോർഡ് നിലപാട് വ്യക്തമാക്കിയത്.
പള്ളികളിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ തടയരുതെന്ന് പ്രവാചകൻ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. ......
ന്യൂഡൽഹി:ഒരു ക്രിമിനൽ കേസിൽ പ്രതി സ്വന്തം ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയിട്ടില്ലെങ്കിൽ പോലും, ആ ശിക്ഷ പരിശോധിക്കാനും അത് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ അപ്പീൽ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നീതി ഉറപ്പാക്കുന്നതിനായി അപ്പീൽ കോടതിക്ക് ഇടപെടാമെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം:
അസമിലെ ഒരു ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ഈ നിരീക്ഷണം. ......